അപ്പൊ നേരം വെളുത്തു അല്ലെ…പതിവു പൊലെ സൂര്യന് കത്തിയുമായി കിഴക്ക് വെള്ള കീറാന്‍ പോയി….നമ്മുടെ പ്രെസ്താനത്തിന്റെ മഹത്തായ ഉദ്ഘാടനം ഇന്ന് രാവിലെ ഇതാ ഇവിടെ നിറ്വഹിക്കപ്പെടാന് പോവുകയാണ്…ഏവരെയും ഈ ശുഭ മുഹൂര്ത്തത്തിലെക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു…
ആദ്യമായി ഈശ്വര പ്രാറ്ത്തന. പാടുന്നത് ടിന്റുമൊന്‍ ബി.
എന്നു തീരും എന്റെ കഷ്ടം ഇന്നീ മണ്ണിലെ….
അന്നു തീരും എന്റെ ദുഖം നിശ്ചയം തന്നെ…
എന്നു തീരും എന്റെ കഷ്ടം ഇന്നീ മണ്ണിലെ….
അന്നു തീരും എന്റെ ദുഖം നിശ്ചയം തന്നെ…
അധ്ധ്യക്ഷ പ്രസംങത്തിനായി ഞാന്‍ എന്നെ തന്നെ സ്വാഗതം ചെയ്യുന്നു…..
മാന്യ് സുഹ്രുത്തുക്കളെ,
എന്റെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തി ഈ എളിയ സംരഭത്തില്‍ സംബന്ധിച്ച നിങള്‍ക്ക് എല്ലാവര്ക്കും എന്റെ നമോവാകം…
എല്ലാവരും ഒന്നിങൊട്ട് നോക്കൂ…മുന്‍ ഇന്‍ഡ്യന്‍ പ്രെസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാം ഭാരതത്തിലെ യുവാക്കളോട് വലിയ വലിയ സ്വപ്നങല്‍ കാണാന്‍ ആഹ്വാനം ചെയ്തു. മദ്യവിമുക്തമായ കിനാശ്ശേരി പഞ്ചായത്ത്. അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. ഇതൊക്കെ കേട്ടപ്പോള്‍ ഞാനും കണ്ടു ഒരു സ്വപ്നം. ഒരു ചെറിയ വലിയ സ്വപ്നം. അതായിരുന്നു സ്വന്തമായി ഒരു ബ്ലോഗ്. ആ സ്വപ്നം ഞാന്‍ മനസ്സില്‍ കൊന്ടു നടന്നു. ഊണിലും ഉറക്കത്തിലും അബ്ദുള്‍ കലാമും ഒരു ബ്ലോഗും മാത്രം.
സ്വന്തമായി ഇങനെ ഒരു പണിക്ക് ഇറങാന്‍ ഒരു മടി. ആരൊ പിന്നില്‍ നിന്നു വലിക്കുമ്പൊലെ….അപ്പൊ മനസ്സില്‍ ഉദിച്ച ഒരു ബുദ്ധിയാണു നമ്മുടെ പരിചയക്കാരായ ആരെങ്കിലും കൊണ്ട് ഒരു ബ്ലോഗ് തുടങിപ്പിക്കുക. എന്നിട്ട് അതു നോക്കി പണി പഠിക്കുക. അങനെ ഈ ആഗ്രഹം ഞാന്‍ എന്റെ സുഹ്ര്ത്തും സഹോദരതുല്യനും വഴികാട്ടിയുമായ ശ്രീമാന്‍ ആഷിദുമായി പങ്കുവെച്ചു.
ഞാന്‍ ഗൂഗ്ല് റ്റാല്‍കില്‍ ഒന് ല്യ്നില്‍ ഉന്ടായിരുന്ന ആഷിയുമായി സംസാരിചു. ആവശ്യമറിയിച്ചപ്പൊ തനിക്ക് ഒന്നല്ല സ്വന്തമായി മൂന്ന് ബ്ലോഗ്സ് ഉണ്ടെന്ന് ആ മഹാത്മാവ് അറിയിചത്. അതില്‍ നിന്ന് ഉള്‍കൊണ്ട പ്രചോദനവും, ആവശ്യത്തിലധികം സമയലഭ്യതയും എന്നെ ബ്ലോഗ് എന്ന സ്വപ്നം സഫലമാക്കാന്‍ സഹായിച്ചു.
നിങള്ക്കിതാ ഒരു സുവറ്ണ്ണാവസരം…..ഈ പോസ്റ്റിനു ആദ്യം comment ഇടുന്ന ആളെ ഇതിന്റെ ഉദ്ഘാടകനായി ഞാന്‍ ഔദ്യോദികമായി പ്രഖ്യാപിച്ചുകൊള്ളുന്നു….
ഈ ബ്ലോഗ് ആദ്യമായി ഫോളൊ ചെയ്ത് പ്രോത്സാഹിപ്പിച്ച ശ്രീ ദീപുവിനോടും റിച്ചുവിനോടും അലി ഭായിയിടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ പരസ്യം തന്നു പ്രോത്സാഹിപ്പിച്ച ശ്രീമതി നസ്ലുവിനും ഒരായിരം നന്ദി. (നന്ദി മാത്രമെ ഉള്ളൂ…)
അപ്പൊ ഇന്നു മുതല്‍ ഇതാ നാളെ മുതല്‍ നമ്മുടെ ബ്ലോഗിങ് ആരംഭിക്കുകയാണ്. ഒരു വന്‍ സംഭവം ആകാന്‍ പോകുന്ന ഈ ബ്ലോഗിന്റെ ഉദ്ഘാടനത്തില്‍ പങ്കുകൊന്ട്, ചരിത്രമുഹൂറ്ത്തത്തിനാണ് നിങള്‍ ഏവരും സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആഹ്ലാദിപ്പിന്‍ ആഹ്ലാദിപ്പിന്‍…
ഹേയ്…ആരും ബഹളം ഉന്ടാക്കരുത്. തിക്കും തിരക്കും കൂട്ടരുത്…എന്താണു പ്രെശ്നം? ഞാനില്ലെ ഇവിടെ. എന്നോട് പറയു. ഞാന്‍ പരിഹാരം ഉണ്ടാക്കാം….ഗോപ്യേ എന്താടാ അവിടെ പ്രെശ്നം?
ഗോപി: ഉദ്ഘാടനത്തിനു വന്നവര്‍, അവറ്ക്ക് ചായെം വടയും കിട്ടിയില്ല എന്നു പറഞ് ബഹളം ഉണ്ടാക്കുന്നു….
സുഹ്രുത്തുക്കളെ…….ഇവിടെ ശ്രെദ്ധിക്കൂ….നിങള്‍ക്ക് എല്ലാവര്ക്കും ഉള്ള ചായെം വടയും അതിരാവിലെ തന്നെ ജോണിയേട്ടന്റെ ചായക്കടയില്‍ നിന്നും വരുത്തിയതാണു. പക്ഷെ നിങള്‍ ഉദ്ഘാടനത്തിനു വരാന്‍ വൈകിയ ടെന്ഷനില് ഞാന്‍ അതെല്ലാം തിന്നു തീറ്ത്തു.
ഇതാ പറയുന്നത് ക്രിത്യ്നിഷ്ഠ വേണം ക്രിത്യനിഷ്ഠ….ഹും
സന്തോഷമായി ഗോപ്യേട്ടാ!! സന്തോഷമായി (സീമ സ്റ്റയിലില്‍)
ReplyDeleteWord verification എടുത്തുകളയാതെ ഇനി എന്നില്‍ നിന്നും ഒരു കമ്മെന്റ് പോലും പ്രതിക്ഷിക്കെന്ട....
ഇവിടെ വരുന്നോര്‍ക്കൊക്കെ 100 രൂപ കൊടുക്കുന്നുണ്ടെന്നു കേട്ട് വന്നതാ ,, 200 ആയാലും കുഴപ്പമില്ല !!!
ReplyDeleteഡേയ് ഇത് പോലത്തെ ചീള് ബ്ലോഗിനോന്നും ഞാന്‍ പരസ്യം ചെയ്യില്ല പറഞ്ഞേക്കാം..നല്ല ബ്ലോഗന് ആണെന്ന് തെളിയിച്ചാല്‍ നമ്മുടെ പ്രസ്ഥാനത്തില്‍ തന്നെ പരസ്യം കൊടുക്കും..
ReplyDeleteചുമ്മാ പറഞ്ഞതാ.. ഉല്‍ഘാടനം കലക്കി.. ഇനി നിന്റെ വിരല്‍തുമ്പില്‍ നിന്നും കീബോര്ഡിലെക്കും അവിടുന്ന് മോണിട്ടറിലെക്കും ബ്ലോഗ്സ്പോട്ടിലേക്കും ഉതിര്‍ന്നു വീഴുന്ന ഓരോ ബ്ലോഗ്പോസ്റ്റിനും വേണ്ടി ഞാന്‍ കാത്തിരിക്കും.. കണ്ണില്‍ വെളിച്ചെണ്ണയൊഴിച്..