Friday, 10 December 2010

കുരുത്തംകെട്ടവന്


കുരുത്തംകെട്ടവന്‍……കുരുത്തംകെട്ടവന്‍………….
പണ്ടെങാണ്ട് പഠിക്കാന്‍ വിട്ടപ്പൊ മനയ്ക്കലെ മാവിന് കല്ലെറിഞില്ലെ
കുരുത്തംകെട്ടവന്‍……കുരുത്തംകെട്ടവന്‍………….

ഹല്ലേ…….നോക്കണേ ഇതു നല്ല കൂത്ത്………ഇതാ എനിക്കീ നമ്മുടെ നാട്ടിലെ നശിച്ച സാമൂഹികവ്യവസ്തിതിയോടു കലിപ്പ് തോന്നണത്. ഈ ഗാനത്തില്‍ കുരുത്തം കെട്ടവന്‍ എന്നു വിളിച്ച് അധിഷേപിക്കപ്പെട്ടവന്‍ ചെയ്ത കുറ്റം എന്താണ്‍? മനയ്ക്കലെ മാവിന് കല്ലെറിഞു. അത്രയല്ലെ ഉള്ളൂ…..ഈ ഗാനത്തില്‍ തന്നെ പറയുനുണ്ട് ആ ബാലനെ പഠിക്കാന്‍ വിട്ടതാണെന്ന്. പഠിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉന്ടവേണ്ട ഒരു കാര്യമാണ്‍ ലക്ഷ്യബോധം. മനയ്ക്കലെ മാവിനു കല്ലെറിഞു ആ മിടുക്കന്‍ തന്റ്റെ ലക്ഷ്യബോധം വറ്ധിപ്പിക്കുകയായിരുന്നു. പക്ഷെ നമ്മുടെ സംസ്കാര സ്മ്മ്പന്നര്‍ എന്നു അഹങ്കരിക്കുന്ന സമൂഹം അവനെ കുരുത്തം കെട്ടവന്‍ എന്നു വിളിച് അപകീറ്ത്തിപെടുത്തി. അവന്‍ഉ എന്തുമാത്രം ഫീല്‍ ചെയ്തിട്ടുന്ടാകും? പോട്ടെ മോനെ, സാരമില്ല……

പക്ഷെ അങനെയാണെങ്കില്‍ എനിക്ക് നിങളോട് ചിലത് ചോദിക്കാനുണ്ട്. എന്താണീ നാട്ടില്‍ നടക്കുന്നത്?? അങു വയനാട്ടില്‍ വ്യാജരേഖ ഉണ്ടാക്കി നിയമനം നടത്തി ഭയങ്കരന്‍ അഭിലാഷ്. അതുകാരണം പാവം കള്‍ക്ടറ്ക്കു പണിയായി. അങു കേന്ദ്രത്തില്‍ രാജയുടെ സ്പെക്ട്രം അഴിമതി. അതിനെ തുടറ്ന്നു സി.ബി.ഐ റെയ്ഡ്. തള്ളേ ജഡ്ജിയെ വരെ സ്വാധീനിക്കാന്‍ ശ്രെമിച്ചിട്ടുള്ള ആളാണത്രെ ഈ കിംഗ്. ഇതൊക്കെ പുറത്തുവന്നതുകൊണ്ട് നമ്മുടെ കല്‍മാടി മാമനു കുറച്ചു നാളെക്കു വിശ്രമം കിട്ടി. എന്റെ കൂട്ടര്‍ മറന്നോ കല്‍മാടി മാമനെ? കോമണ് വെല്‍ത്ത് ഗെയിംസ് നടത്തി നമ്മള്‍ ഭാരതീയരുടെ പേര്‍ വാനോളം ഉയറ്ത്തിയ ആ മഹത് വ്യക്തിയെ അങനെ അങ് മറക്കാന്‍ പറ്റുമോ?? ആ പന്നിക്ക് ഞാന്‍ ഓങി വെച്ചിട്ട് കുറെ നാളായി……

ഇതിനിടയില്‍ ഓണത്തിനിടയില്‍ അമീട്ട് കച്ചവടം എന്നു പറഞതുപോലെ വിക്കിലീക്ക്സ് മുതലാളി ജൂലിയന്‍ അസാന്‍ജ് അവറ്കളുടെ വെടിക്കെട്ട്. ശ്ശ്യൊ….എന്തൊക്കെ കാര്യങളാ ആ പഹയന്‍ വിളിച്ചു പറഞത്….കോരിത്തരിചുപോയി. തമാശ പറയല്ല ഞാന്‍, ലെവനാളു പുലിയാണ്ട്ടാ……എല്ലാ പകല്‍മാന്യന്മാരുടെയും കുറചെങ്കിലും മാന്യത പുറത്തുവന്നു. ഹൊ അസാജ്ജിയെ പറ്റി ആലോചിക്കുമ്പൊ എനിക്ക് വീണ്ടും ആവേശം വരുന്നു. ഞാന്‍ രണ്ട് ജയ് വിളിക്കട്ട്……..

അസാ‍ാ‍ാ…..ന്‍ജ് കീ………..ജയ്              
അസാ‍ാ‍ാ…..ന്‍ജ് കീ………..ജയ്

ഇപ്പോഴാ സമാധാനമായത്. പക്ഷെ എത്ര വലിയ ആളാണെങ്കില്‍ പോലും അസാന്‍ജ് മറന്നുപോയ ഒരു കാര്യം ഉണ്ട്. കളിക്കുന്നത് സമൂഹത്തില്‍ നിലയും വിലയും ഉള്ള തറവാട്ടുകാരായ അമേരിക്കയോടാണ്‍ എന്ന നഗ്നസത്യം. അസാന്‍ജ് അടുത്ത കെട്ട് രഹസ്യം പൊട്ടിക്കുന്നതിനു മുന്‍പ് തന്നെ പെണ്ണുകേസില്‍ കുടുക്കി അകത്താക്കി തറവാട്ടിലെ കാരണവന്മാറ്. അല്പം പിടിപാടുള്ള ഏതു തറവാട്ടുകാരും ചെയ്യുന്ന കാര്യം മാത്രമേ അമേരിക്കകാരും ചെയ്തുള്ളൂ. അതിലവരെ കുറ്റം പറയാന്‍ പറ്റുമൊ? അവരെല്ലാം മാന്യന്മാരല്ലേ….

അതെ, അഭിലാഷും രാജയും കല്‍മാടിയും വന്‍ രാജ്യങളും മാന്യന്മാറ്……പഠിക്കാന്‍ പോയപ്പൊ മാവില്‍ കല്ലെറിഞ നമ്മള്‍ കുരുത്തം കെട്ടവനും. ഊം……ശരി ശരി ഇനി ഞാനായിട്ട് നിങളുടെ സങ്കല്പം മാറ്റുന്നില്ല. നമുക്കെന്തായാലും പേരു വീണുപോയി. ഞാനും നിങളുടെ കൂടെ ചേറ്ന്നു പാടാം…

പണ്ടെങാണ്ട് പഠിക്കാന്‍ വിട്ടപ്പൊ മനയ്ക്കലെ മാവിന് കല്ലെറിഞില്ലെ
കുരുത്തംകെട്ടവന്‍……കുരുത്തംകെട്ടവന്‍………….
പിന്നീട് ക്ലാസ്സീ ചെന്നപ്പൊ മാഷ്ടെ പിന്നില്‍ പൊടിവാരിയിട്ടപ്പൊ
തുരുതുരെ ചൊറിഞപ്പൊ കൈകൊട്ടിചിരിച്ചിട്ട്
കൂട്ടംകൂടീട്ട് കല്ലെറിഞില്ലെ
കുരുത്തംകെട്ടവന്‍……കുരുത്തംകെട്ടവന്‍………….

Wednesday, 8 December 2010

ഉദ്ഘാടനം

അപ്പൊ നേരം വെളുത്തു അല്ലെ…പതിവു പൊലെ സൂര്യന്‍ കത്തിയുമായി കിഴക്ക് വെള്ള കീറാന്‍ പോയി….നമ്മുടെ പ്രെസ്താനത്തിന്റെ മഹത്തായ ഉദ്ഘാടനം ഇന്ന് രാവിലെ ഇതാ ഇവിടെ നിറ്വഹിക്കപ്പെടാന്‍ പോവുകയാണ്‍…ഏവരെയും ഈ ശുഭ മുഹൂര്‍ത്തത്തിലെക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു…

ആദ്യമായി ഈശ്വര പ്രാറ്ത്തന. പാടുന്നത് ടിന്റുമൊന്‍ ബി.

എന്നു തീരും എന്റെ കഷ്ടം ഇന്നീ മണ്ണിലെ….
അന്നു തീരും എന്റെ ദുഖം നിശ്ചയം തന്നെ…
എന്നു തീരും എന്റെ കഷ്ടം ഇന്നീ മണ്ണിലെ….
അന്നു തീരും എന്റെ ദുഖം നിശ്ചയം തന്നെ…

അധ്ധ്യക്ഷ പ്രസംങത്തിനായി ഞാന്‍ എന്നെ തന്നെ സ്വാഗതം ചെയ്യുന്നു…..

മാന്യ് സുഹ്രുത്തുക്കളെ,
എന്റെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തി ഈ എളിയ സംരഭത്തില്‍ സംബന്ധിച്ച നിങള്‍ക്ക് എല്ലാവര്‍ക്കും എന്റെ നമോവാകം…

എല്ലാവരും ഒന്നിങൊട്ട് നോക്കൂ…മുന്‍ ഇന്ഡ്യന്‍ പ്രെസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാം ഭാരതത്തിലെ യുവാക്കളോട് വലിയ വലിയ സ്വപ്നങല്‍ കാണാന്‍ ആഹ്വാനം ചെയ്തു. മദ്യവിമുക്തമായ കിനാശ്ശേരി പഞ്ചായത്ത്. അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. ഇതൊക്കെ കേട്ടപ്പോള് ഞാനും കണ്ടു ഒരു സ്വപ്നം. ഒരു ചെറിയ വലിയ സ്വപ്നം. അതായിരുന്നു സ്വന്തമായി ഒരു ബ്ലോഗ്. ആ സ്വപ്നം ഞാന്‍ മനസ്സില്‍ കൊന്ടു നടന്നു. ഊണിലും ഉറക്കത്തിലും അബ്ദുള്‍ കലാമും ഒരു ബ്ലോഗും മാത്രം.

സ്വന്തമായി ഇങനെ ഒരു പണിക്ക് ഇറങാന്‍ ഒരു മടി. ആരൊ പിന്നില്‍ നിന്നു വലിക്കുമ്പൊലെ….അപ്പൊ മനസ്സില്‍ ഉദിച്ച ഒരു ബുദ്ധിയാണു നമ്മുടെ പരിചയക്കാരായ ആരെങ്കിലും കൊണ്ട് ഒരു ബ്ലോഗ് തുടങിപ്പിക്കുക. എന്‍നിട്ട് അതു നോക്കി പണി പഠിക്കുക. അങനെ ഈ ആഗ്രഹം ഞാന്‍ എന്റെ സുഹ്ര്ത്തും സഹോദരതുല്യനും വഴികാട്ടിയുമായ ശ്രീമാന്‍ ആഷിദുമായി പങ്കുവെച്ചു.

ഞാന്‍ ഗൂഗ്ല് റ്റാല്‍കില്‍ ഒന്‍ ല്യ്നില്‍ ഉന്ടായിരുന്ന ആഷിയുമായി സംസാരിചു. ആവശ്യമറിയിച്ചപ്പൊ തനിക്ക് ഒന്നല്ല സ്വന്തമായി മൂന്ന് ബ്ലോഗ്സ് ഉണ്ടെന്ന് ആ മഹാത്മാവ് അറിയിചത്. അതില്‍ നിന്ന്‍ ഉള്‍കൊണ്ട പ്രചോദനവും, ആവശ്യത്തിലധികം സമയലഭ്യതയും എന്നെ ബ്ലോഗ് എന്ന സ്വപ്നം സഫലമാക്കാന്‍ സഹായിച്ചു.

നിങള്‍ക്കിതാ ഒരു സുവറ്ണ്ണാവസരം…..ഈ പോസ്റ്റിനു ആദ്യം comment ഇടുന്ന ആളെ ഇതിന്റെ ഉദ്ഘാടകനായി ഞാന്‍ ഔദ്യോദികമായി പ്രഖ്യാപിച്ചുകൊള്ളുന്നു….

ഈ ബ്ലോഗ് ആദ്യമായി ഫോളൊ ചെയ്ത് പ്രോത്സാഹിപ്പിച്ച ശ്രീ ദീപുവിനോടും റിച്ചുവിനോടും അലി ഭായിയിടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ പരസ്യം തന്നു പ്രോത്സാഹിപ്പിച്ച ശ്രീമതി നസ്ലുവിനും ഒരായിരം നന്ദി. (നന്ദി മാത്രമെ ഉള്ളൂ…)

അപ്പൊ ഇന്നു മുതല്‍ ഇതാ നാളെ മുതല്‍ നമ്മുടെ ബ്ലോഗിങ് ആരംഭിക്കുകയാണ്. ഒരു വന്‍ സംഭവം ആകാന്‍ പോകുന്ന ഈ ബ്ലോഗിന്റെ ഉദ്ഘാടനത്തില്‍ പങ്കുകൊന്ട്, ചരിത്രമുഹൂറ്ത്തത്തിനാണ്‍ നിങള്‍ ഏവരും സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആഹ്ലാദിപ്പിന്‍ ആഹ്ലാദിപ്പിന്‍…

ഹേയ്…ആരും ബഹളം ഉന്ടാക്കരുത്. തിക്കും തിരക്കും കൂട്ടരുത്…എന്താണു പ്രെശ്നം? ഞാനില്ലെ ഇവിടെ. എന്നോട് പറയു. ഞാന്‍ പരിഹാരം ഉണ്ടാക്കാം….ഗോപ്യേ എന്താടാ അവിടെ പ്രെശ്നം?

ഗോപി: ഉദ്ഘാടനത്തിനു വന്നവര്‍, അവറ്ക്ക് ചായെം വടയും കിട്ടിയില്ല എന്നു പറഞ് ബഹളം ഉണ്ടാക്കുന്നു….

സുഹ്രുത്തുക്കളെ…….ഇവിടെ ശ്രെദ്ധിക്കൂ….നിങള്‍ക്ക് എല്ലാവര്‍ക്കും ഉള്ള ചായെം വടയും അതിരാവിലെ തന്നെ ജോണിയേട്ടന്റെ ചായക്കടയില്‍ നിന്നും വരുത്തിയതാണു. പക്ഷെ നിങള്‍ ഉദ്ഘാടനത്തിനു വരാന്‍ വൈകിയ ടെന്‍ഷനില്‍ ഞാന്‍ അതെല്ലാം തിന്നു തീറ്ത്തു.

ഇതാ പറയുന്നത് ക്രിത്യ്നിഷ്ഠ വേണം ക്രിത്യനിഷ്ഠ….ഹും

Kshanakath

Angane njanum oru blogger aayi...enikkum swanthamaayi oru blog aayi....ambada njane....oru moham poovaninju.....

ithu vare manassil ee bloganmaare patti oru valiya kaazchapaad undaayirunnu. bloganmaarellam bhayankaranamar aanennum avar vaakkukaleyum vishayangaleyum okke eduth ittu ammanam aadunnavar aannennum okkeyulla oru van sankalppam. ipo njan ithu ezhuthaan thudangiyappo oru kaaryam manassil aavunnund...ith oru aanathala kaaryam onnum alla, paniyillathe veruthe irikkunna aarkkum ithu thudangaam...

ee paranjathokke avide irikkatte. njan ipo vannath ningale ente bloginte Ulghadanathinu kshanikkan aanu. ee varunna vyazhazhcha (December9,2010) raavile krithyam,(allenkil krithyam time parayunnill; pande njan bhayankara krithyanishtakaaranaa).raavile aanu ulkhadanam. ulghadana blog kanditt aaveshabharitharayi ningal poochend, haaram, kaasumaala enniva aniyich enne vikaranirbhruthanaakkalle ennu apekshikkunnu...

apo naale ravile ulghadanathinu kaanaam...vicharikkunna pole onnum alla; van sambhavam aavan pova ithu...ningal enthayalum varanam.......