കുരുത്തംകെട്ടവന്……കുരുത്തംകെട്ടവന്………….
പണ്ടെങാണ്ട് പഠിക്കാന്‍ വിട്ടപ്പൊ മനയ്ക്കലെ മാവിന് കല്ലെറിഞില്ലെ
കുരുത്തംകെട്ടവന്……കുരുത്തംകെട്ടവന്………….
ഹല്ലേ…….നോക്കണേ ഇതു നല്ല കൂത്ത്………ഇതാ എനിക്കീ നമ്മുടെ നാട്ടിലെ നശിച്ച സാമൂഹികവ്യവസ്തിതിയോടു കലിപ്പ് തോന്നണത്. ഈ ഗാനത്തില്‍ കുരുത്തം കെട്ടവന് എന്നു വിളിച്ച് അധിഷേപിക്കപ്പെട്ടവന് ചെയ്ത കുറ്റം എന്താണ്? മനയ്ക്കലെ മാവിന് കല്ലെറിഞു. അത്രയല്ലെ ഉള്ളൂ…..ഈ ഗാനത്തില്‍ തന്നെ പറയുനുണ്ട് ആ ബാലനെ പഠിക്കാന്‍ വിട്ടതാണെന്ന്. പഠിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉന്ടവേണ്ട ഒരു കാര്യമാണ് ലക്ഷ്യബോധം. മനയ്ക്കലെ മാവിനു കല്ലെറിഞു ആ മിടുക്കന് തന്റ്റെ ലക്ഷ്യബോധം വറ്ധിപ്പിക്കുകയായിരുന്നു. പക്ഷെ നമ്മുടെ സംസ്കാര സ്മ്മ്പന്നര് എന്നു അഹങ്കരിക്കുന്ന സമൂഹം അവനെ കുരുത്തം കെട്ടവന് എന്നു വിളിച് അപകീറ്ത്തിപെടുത്തി. അവന്ഉ എന്തുമാത്രം ഫീല്‍ ചെയ്തിട്ടുന്ടാകും? പോട്ടെ മോനെ, സാരമില്ല……
പക്ഷെ അങനെയാണെങ്കില്‍ എനിക്ക് നിങളോട് ചിലത് ചോദിക്കാനുണ്ട്. എന്താണീ നാട്ടില്‍ നടക്കുന്നത്?? അങു വയനാട്ടില്‍ വ്യാജരേഖ ഉണ്ടാക്കി നിയമനം നടത്തി ഭയങ്കരന്‍ അഭിലാഷ്. അതുകാരണം പാവം കള്ക്ടറ്ക്കു പണിയായി. അങു കേന്ദ്രത്തില്‍ രാജയുടെ സ്പെക്ട്രം അഴിമതി. അതിനെ തുടറ്ന്നു സി.ബി.ഐ റെയ്ഡ്. തള്ളേ ജഡ്ജിയെ വരെ സ്വാധീനിക്കാന്‍ ശ്രെമിച്ചിട്ടുള്ള ആളാണത്രെ ഈ കിംഗ്. ഇതൊക്കെ പുറത്തുവന്നതുകൊണ്ട് നമ്മുടെ കല്മാടി മാമനു കുറച്ചു നാളെക്കു വിശ്രമം കിട്ടി. എന്റെ കൂട്ടര് മറന്നോ കല്മാടി മാമനെ? കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തി നമ്മള് ഭാരതീയരുടെ പേര് വാനോളം ഉയറ്ത്തിയ ആ മഹത് വ്യക്തിയെ അങനെ അങ് മറക്കാന്‍ പറ്റുമോ?? ആ പന്നിക്ക് ഞാന്‍ ഓങി വെച്ചിട്ട് കുറെ നാളായി……
ഇതിനിടയില്‍ ഓണത്തിനിടയില്‍ അമീട്ട് കച്ചവടം എന്നു പറഞതുപോലെ വിക്കിലീക്ക്സ് മുതലാളി ജൂലിയന്‍ അസാന്‍ജ് അവറ്കളുടെ വെടിക്കെട്ട്. ശ്ശ്യൊ….എന്തൊക്കെ കാര്യങളാ ആ പഹയന് വിളിച്ചു പറഞത്….കോരിത്തരിചുപോയി. തമാശ പറയല്ല ഞാന്‍, ലെവനാളു പുലിയാണ്ട്ടാ……എല്ലാ പകല്മാന്യന്മാരുടെയും കുറചെങ്കിലും മാന്യത പുറത്തുവന്നു. ഹൊ അസാജ്ജിയെ പറ്റി ആലോചിക്കുമ്പൊ എനിക്ക് വീണ്ടും ആവേശം വരുന്നു. ഞാന്‍ രണ്ട് ജയ് വിളിക്കട്ട്……..
അസാാാ…..ന്‍ജ് കീ………..ജയ്
അസാാാ…..ന്‍ജ് കീ………..ജയ്
ഇപ്പോഴാ സമാധാനമായത്. പക്ഷെ എത്ര വലിയ ആളാണെങ്കില്‍ പോലും അസാന്‍ജ് മറന്നുപോയ ഒരു കാര്യം ഉണ്ട്. കളിക്കുന്നത് സമൂഹത്തില്‍ നിലയും വിലയും ഉള്ള തറവാട്ടുകാരായ അമേരിക്കയോടാണ് എന്ന നഗ്നസത്യം. അസാന്‍ജ് അടുത്ത കെട്ട് രഹസ്യം പൊട്ടിക്കുന്നതിനു മുന്‍പ് തന്നെ പെണ്ണുകേസില്‍ കുടുക്കി അകത്താക്കി തറവാട്ടിലെ കാരണവന്മാറ്. അല്പം പിടിപാടുള്ള ഏതു തറവാട്ടുകാരും ചെയ്യുന്ന കാര്യം മാത്രമേ അമേരിക്കകാരും ചെയ്തുള്ളൂ. അതിലവരെ കുറ്റം പറയാന്‍ പറ്റുമൊ? അവരെല്ലാം മാന്യന്മാരല്ലേ….
അതെ, അഭിലാഷും രാജയും കല്മാടിയും വന്‍ രാജ്യങളും മാന്യന്മാറ്……പഠിക്കാന്‍ പോയപ്പൊ മാവില്‍ കല്ലെറിഞ നമ്മള് കുരുത്തം കെട്ടവനും. ഊം……ശരി ശരി ഇനി ഞാനായിട്ട് നിങളുടെ സങ്കല്പം മാറ്റുന്നില്ല. നമുക്കെന്തായാലും പേരു വീണുപോയി. ഞാനും നിങളുടെ കൂടെ ചേറ്ന്നു പാടാം…
പണ്ടെങാണ്ട് പഠിക്കാന്‍ വിട്ടപ്പൊ മനയ്ക്കലെ മാവിന് കല്ലെറിഞില്ലെ
കുരുത്തംകെട്ടവന്……കുരുത്തംകെട്ടവന്………….
പിന്നീട് ക്ലാസ്സീ ചെന്നപ്പൊ മാഷ്ടെ പിന്നില്‍ പൊടിവാരിയിട്ടപ്പൊ
തുരുതുരെ ചൊറിഞപ്പൊ കൈകൊട്ടിചിരിച്ചിട്ട്
കൂട്ടംകൂടീട്ട് കല്ലെറിഞില്ലെ
കുരുത്തംകെട്ടവന്……കുരുത്തംകെട്ടവന്………….
